തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. കെ സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തുന്നത്.
സ്വത്ത് സമ്പാദനം: കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു - K Sudakaran questioned by vijilance
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.
കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
വിജിലൻസ് ഡയറക്ടറാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായാൽ കേസിൽ വിശദമായ അന്വേഷണം നടക്കും.
ALSO READ:'കൊവിഡ് മരണം കുറച്ചുകാട്ടാന്‍ വ്യഗ്രത' ; പാവങ്ങള്‍ക്ക് ധനസഹായം നിഷേധിക്കുന്നുവെന്ന് കെ സുധാകരൻ