ബിജു രമേശിന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു: ചെന്നിത്തല - Biju Ramesh allegations are baseless
കോൺഗ്രസ് രസീത് നൽകി മാത്രമാണ് പിരിവ് നടത്തുന്നത്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
![ബിജു രമേശിന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു: ചെന്നിത്തല തിരുവനന്തപുരം ബിജു രമേശ് ബാർ ഉടമ ബിജു രമേശ് ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നതായി ചെന്നിത്തല ബാർ ഉടമ ബിജു രമേശിന്‍റെ ആരോപണങ്ങൾ ബാർക്കോഴ കേസ് Vigilance had found Biju Ramesh allegations are baseless Biju Ramesh allegations are baseless Biju Ramesh allegations](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9244185-thumbnail-3x2-ramesh-chennithala.jpg)
തിരുവനന്തപുരം: ബാർ ഉടമ ബിജു രമേശിന്‍റെ ആരോപണങ്ങൾ വിജിലൻസ് പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാലര വർഷമായി അന്നത്തെ വിജിലൻസ് റിപ്പോർട്ടിനെതിരെ സംസ്ഥാന സർക്കാർ ഒന്നും ഉന്നയിച്ചിട്ടില്ല. നേരത്തെ ആരോപണം ഉയർന്നപ്പോൾ തന്നെ അത് നിഷേധിച്ചതാണ്. കോൺഗ്രസ് രസീത് നൽകി മാത്രമാണ് പിരിവ് നടത്തുന്നത്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിൽ വീണ്ടും വിജിലൻസ് അന്വേഷണം നടക്കുകയാണെങ്കിൽ നടക്കട്ടെയെന്നും ബിജു രമേശിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.