തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരെ അഴിമതിനിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് സ്വകാര്യ ഹർജി പരിഗണിച്ചത്. കഴിഞ്ഞ റംസാന് യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തതില്‍ സ്വജനപക്ഷം കാട്ടിയെന്നാരോപിച്ച് കൊല്ലം സ്വദേശി ഹ്രദേശ് ചന്ദ്രനാണ് വിജിലൻസ് കോടതയിൽ ഹർജി നൽകിയത്. മന്ത്രി കെ.ടി. ജലീൽ, കൺസ്യൂമർഫെഡ് ചെയർമാൻ മെഹബൂബ്, എംഡി വി.എം. മുഹമ്മദ് റഫീഖ് എന്നിവരാണ് എതിർകക്ഷികൾ.
ജലീലിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു - തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജലീലിനെതിരായ ഹര്‍ജി പരിഗണിച്ചു
യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തതില്‍ സ്വജനപക്ഷം കാട്ടിയെന്നാരോപിച്ച് കൊല്ലം സ്വദേശി ഹ്രദേശ് ചന്ദ്രനാണ് വിജിലൻസ് കോടതയിൽ ഹർജി നൽകിയത്.
2020 മെയ്, ജൂൺ മാസത്തിലാണ് മന്ത്രി ഭക്ഷ്യകിറ്റ് സംബന്ധിക്കുന്ന ആവശ്യവുമായി കോണ്‍സുലേറ്റിനെ സമീപിക്കുന്നത്. ആയിരം ഭക്ഷ്യകിറ്റുകളാണ് കോണ്‍സുലേറ്റ് അനുവദിച്ചത്. മലപ്പുറം ജില്ലയിലെ വിവിധ കോൺസ്യൂമര്‍ഫെഡുകൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുവാനുള്ള അനുമതിയും നൽകിയിരുന്നു. എന്നാല്‍ കിറ്റുകള്‍ മന്ത്രി സിപിഎം അനുകൂല സംഘടനകള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. മന്ത്രിയുടെ ഇത്തരം നിലപാടുകള്‍ വിദേശ സഹായനിയന്ത്രണ നിയമത്തിലെ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി ചില ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നും ലഭിച്ച സ്വര്‍ണം കെ.ടി ജലീലിന്‍റെ കൈവശമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു.