തിരുവനന്തപുരം:കെ ആർ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തലപ്പത്ത് അടൂർ ഗോപാലകൃഷ്‌ണന്‍ ഇരിക്കുന്നത് കൊണ്ടാണ് വിദ്യാര്‍ഥി സമരത്തില്‍ സർക്കാർ ഇടപെടൽ വൈകുന്നതെന്ന് സംവിധായക വിധു വിൻസെന്‍റ്. സംവിധായകൻ ജിയോ ബേബി , ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ജിതിൻ നാരായണന്‍, ജീവനക്കാരി സൈമി സന്തോഷ് എന്നിവർ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് വിധു വിന്‍സെന്‍റിന്‍റെ പരാമര്‍ശം. നാല് കോഴ്‌സുകളിലും ഒരേ സംവരണ നയമാണ് കോളജ് സ്വീകരിച്ചുവരുന്നത്.
ഇത് സര്‍വകലാശാല നിബന്ധനകള്‍ക്ക് വിരുദ്ധമാണ്. എൻ പി എഫിന്‍റെ ഡയറക്‌ടര്‍ പ്രവേശന പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് ഉയർത്തിയത് നിയമ വിരുദ്ധമാണെന്ന് ഡയറക്‌ടർക്ക് നേരത്തെ തന്നെ കത്ത് നൽകിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭരണഘടന ലംഘനം നടത്തിയവര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ല. നടപടികളില്‍ കാലതാമസമുണ്ടായെന്നും സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നതെന്നും വിധു വിന്‍സെന്‍റ് ചോദിച്ചു.
അതേസമയം, ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒറ്റപ്പെട്ട പിന്തുണ കൊണ്ട് മാത്രം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ശക്തിപ്പെടുന്നില്ലെന്ന് സംവിധായകന്‍ ജിയോ ബേബി പറഞ്ഞു. സിനിമ മേഖലയില്‍ നിന്നുള്‍പ്പടെ കുറച്ചുകൂടി പിന്തുണ ലഭിച്ചാല്‍ സമരം ശക്തിപ്പെടുമായിരുന്നു. ജാതി വിഷയം ഉള്‍പ്പടെ പുറത്തുവന്നത് അടൂരിന്‍റെ ഇടപെടലുള്ളത് കൊണ്ടാണ്.