തിരുവനന്തപുരം : ആധുനിക കാലത്തെ സാംക്രമികേതര ജീവിതശൈലി രോഗങ്ങളുടെ ഉയര്‍ന്നുവരവില്‍ ഫലപ്രദവും ആരോഗ്യകരവുമായ പരിഹാരം എന്ന നിലയിൽ ആയുർവേദത്തിന്‍റെ പങ്കിനെക്കുറിച്ച് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ (Jagdeep Dhankhar). തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്‍റെ (Global Ayurveda Festival) ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുർവേദം ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള സമഗ്രമായ സമീപനം ഉൾക്കൊള്ളുന്നതിനാൽ രോഗങ്ങൾ ചികിത്സിക്കുന്നതിനും അപ്പുറമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുഷ്‌മാൻ ഭാരത് പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം ആയുഷ് ഹെൽത്ത് & വെൽനസ് സെന്‍ററുകൾ സ്ഥാപിച്ചതിന് ആയുഷ് മന്ത്രാലയത്തെ അഭിനന്ദിച്ചു. കൂടാതെ സുപ്രധാന ചുവടുവയ്‌പ്പായി വിശേഷിപ്പിക്കുകയും പരമ്പരാഗത വൈദ്യശാസ്‌ത്ര സമ്പ്രദായങ്ങളുടെ വിപുലമായ ഉപയോഗം ഇന്ത്യയില്‍ ഉടനീളമുള്ള വിദൂര പ്രദേശങ്ങളിലെ വിതരണത്തിനും സാർവത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യം നേരിടാൻ സഹായിക്കുമെന്നും ഊന്നിപ്പറഞ്ഞു.
ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെ അടിവരയിട്ട് ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടു, "ഒരാൾ എത്ര ഭാഗ്യമുള്ളവനായാലും, എത്ര കഴിവുള്ളവനായാലും, ഒരാൾ ആരോഗ്യവാനല്ലെങ്കിൽ സമൂഹത്തിന്‍റെ വളർച്ചയ്ക്ക് സംഭാവന ചെയ്യാൻ കഴിയില്ല." ലോകമെമ്പാടും ആഘോഷിക്കുന്ന 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് 'യോഗ'യെ ലോകത്തിനുള്ള ഭാരതത്തിന്‍റെ സമ്മാനം' എന്ന് അദ്ദേഹം പരാമർശിച്ചു. ടെലിമെഡിസിൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ആയുഷ് വിപുലീകരിക്കുന്നത് രോഗങ്ങളെ നേരിടാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആയുർവേദത്തിന്‍റെ പ്രോത്സാഹനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ അംഗീകരിച്ചുകൊണ്ട് ഒരു സമർപ്പിത ആയുഷ് മന്ത്രാലയം സ്ഥാപിക്കുന്നതും ദേശീയ ആയുർവേദ ദിനം ആചരിക്കുന്നതും ദേശീയ വിദ്യാഭ്യാസ നയത്തിൽ ആയുർവേദത്തെ സംയോജിപ്പിച്ചതും സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് അഭിനന്ദിക്കുകയും ചെയ്‌തു.