കേരളം

kerala

ETV Bharat / state

ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ കേരളത്തില്‍, സ്വീകരിച്ച് ഗവര്‍ണറും മന്ത്രിമാരും, നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും - ഉപരാഷ്‌ട്രപതി

രണ്ട് ദിവസത്തെ കേരള സന്ദര്‍ശത്തിനായി ഇന്ന് വൈകിട്ട് 4.40നാണ് ഉപരാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തിയത്.

jagdeep dhankhar  vice president jagdeep dhankhar arrived in kerala  vice president jagdeep dhankhar  kerala news  kerala latest news  ഉപരാഷ്‌ട്രപതി തിരുവനന്തപുരത്ത്  ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ കേരളത്തില്‍  ജഗ്‌ദീപ് ധന്‍കര്‍  ഉപരാഷ്‌ട്രപതി  കേരളം
jagdeep dhankar

By

Published : May 21, 2023, 7:23 PM IST

Updated : May 21, 2023, 8:32 PM IST

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍ തലസ്ഥാനത്ത് എത്തി. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 4.40 ന് എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. പത്‌നി ഡോ, സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പമുണ്ട്.

വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലായിരുന്നു അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിരുന്നത്. തുടര്‍ന്ന് 5.30 ന് അദ്ദേഹം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തി. തുടര്‍ന്ന് രാജ്ഭവനിലാകും ഉപരാഷ്ട്രപതി ഇന്ന് താമസിക്കുക. രാത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും.

രാജ്ഭവനില്‍ അദ്ദേഹം സന്ദര്‍ശകരെ കാണും. നാളെ നടക്കുന്ന നിയമസഭയുടെ രജത ജൂബിലി ആഘോഷങ്ങളില്‍ ഉപരാഷ്‌ട്രപതി പങ്കെടുക്കും. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാകും ഉപരാഷ്ട്രപതി നിയമസഭയുടെ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുക.

തുടര്‍ന്ന് രാവിലെ 10.30 യോട് കൂടി നിയമസഭയില്‍ രജത ജൂബിലി ആഘോഷത്തിന്‍റെ മുഖ്യാതിഥിയായി പങ്കെടുക്കും. നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്‌തകോത്സവം 2023ന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും ഇതിന് ശേഷം അദ്ദേഹം 12 മണിയോടെ കണ്ണൂരിലേക്ക് പോകും. കണ്ണൂരിലെ തലശ്ശേരിയില്‍ അദ്ദേഹത്തിന്‍റെ അധ്യാപികയായിരുന്ന രത്‌ന നായരെ സന്ദര്‍ശിക്കും. ചിത്തോര്‍ഗഡിലെ സൈനിക് സ്‌കൂളില്‍ തന്നെ പഠിപ്പിച്ച അധ്യാപികയെ അവരുടെ വസതിയിലെത്തിയാണ് ഉപരാഷ്‌ട്രപതി കാണുക.

പിന്നീട് ഏഴിമല നാവിക അക്കാദമിയിലും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍ സന്ദര്‍ശനം നടത്തും. തിങ്കളാഴ്‌ച വൈകിട്ടോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തിലാകും ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരികെ പോവുക.

Also Read:'പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്‌ട്രപതി'; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തിയിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഷ്‌ട്രപതിക്ക് അന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവര്‍ നേരിട്ടെത്തി ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ വിമാനത്തിലായിരുന്നു രാഷ്‌ട്രപതി അന്ന് കൊച്ചിയില്‍ ഇറങ്ങിയത്. നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യക്ക് രാഷ്‌ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ പ്രസിഡന്‍സ് കളര്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ ദ്രൗപതി മുര്‍മു പങ്കെടുത്തു.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തും അന്ന് രാഷ്‌ട്രപതി സന്ദര്‍ശിച്ചിരുന്നു. തദ്ദേശീയമായി നിര്‍മിച്ച ആധുനിക വിമാന വാഹിനിക്കപ്പല്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ ഉജ്ജ്വല ഉദാഹരണമാണെന്ന് അന്ന് രാഷ്‌ട്രപതി പറഞ്ഞു. കൊല്ലം വളളിക്കാവിലുളള മാതാ അമൃതാനന്ദമയി മഠത്തിലും രാഷ്‌ട്രപതി സന്ദര്‍ശനം നടത്തിയിരുന്നു. രാഷ്‌ട്രപതി ആയ ശേഷം ആദ്യമായാണ് ദ്രൗപതി മുര്‍മു മാര്‍ച്ചില്‍ കേരളത്തില്‍ എത്തിയത്.

Also Read:ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസ് അന്യായം; കെജ്‌രിവാളിന് പിന്തുണ അറിയിച്ച് നിതീഷ് കുമാർ, കൂടിക്കാഴ്‌ച

Last Updated : May 21, 2023, 8:32 PM IST

ABOUT THE AUTHOR

...view details