തിരുവനന്തപുരം: ബാബറി മസ്ജിദ് കേസിലെ വിധി മത നിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തിൽ തെളിവ് ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലയെന്നത് അതീവ ഗൗരവതരമാണ്.
വിധി ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നത്: കോടിയേരി - ബാബറി മസ്ജിദ് കേസില്‍ കോടിയേരി
ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തിൽ തെളിവ് ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലയെന്നത് അതീവ ഗൗരവതരമാണെന്നും കോടിയേരി ബാലകൃഷ്ണന്‍.
കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ചേ പ്രവർത്തിക്കൂ: കോടിയേരി
കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ഒരിക്കൽ കൂടി വ്യക്തമാകുകയാണ്. പള്ളി പൊളിക്കുന്നതിന് മൗനാനുവാദം നൽകിയ കോൺഗ്രസിനും ഈ വിധിയിലേക്ക് നയിച്ചതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടിയേരി പ്രസ്താവനയിൽ വ്യക്തമാക്കി.