തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. ഈ മാസം 19നാണ് കേസിന്‍റെ വിധി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്‌ജി കെ.സനിൽകുമാറാണ് വിടുതൽ ഹർജി പരിഗണിച്ചത്.
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മരണം : വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഈ മാസം 19ന് - കെ എം ബഷീര്‍ ഏറ്റവും പുതിയ വാര്‍ത്ത
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി
![മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മരണം : വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഈ മാസം 19ന് വിടുതൽ ഹർജി അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ verdict on the release petition second accused wafa death of k m basheer release petition of the second defendant Wafa death of journalist k m basheer journalist k m basheer death journalist k m basheer latest news latest news in trivandrum മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മരണം വഫ ഫിറോസിന്റെ വിടുതൽ ഹർജി വിടുതൽ ഹർജിയിൽ വിധി ഈ മാസം ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ കെ എം ബഷീര്‍ ഏറ്റവും പുതിയ വാര്‍ത്ത കെ എം ബഷീര്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16269361-thumbnail-3x2-jksbd.jpg)
മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമല്ല, കേസിലെ തെളിവ് നശിപ്പിച്ചു എന്ന കുറ്റവും വഫയ്‌ക്കെതിരെയുണ്ട്. കേസിലെ കുറ്റപത്രത്തിൽ ഉള്ള 2,3,4 എന്നീ സ്വതന്ത്ര സാക്ഷികളും,74ാം സാക്ഷിയായ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ എസ്.ഐയും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ച ശ്രീറാമിനെ വാഹനം ഓടിക്കാൻ നൽകി പ്രേരിപ്പിച്ചത് രണ്ടാം പ്രതിയാണെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ എ.എ. ഹക്കിം വാദിച്ചു.
എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം സമർപ്പിച്ച 100 സാക്ഷികളിൽ ഒരാൾപോലും രണ്ടാം പ്രതിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നും മറ്റ് രേഖകളിലും വഫയ്‌ക്കെതിരെ തെളിവുകളില്ലെന്നുമാണ് അവരുടെ അഭിഭാഷകന്‍റെ വാദിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ്, 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ കൊല്ലപ്പെട്ടത്.