കേരളം

kerala

ETV Bharat / state

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന് - anticipatory bail

അഭിഭാഷകന്‍റെ ഓഫീസില്‍ വെച്ച് പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചു എന്ന കേസിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

court news  Eldhos Kunnappilly latest news  Eldhos Kunnappilly  എല്‍ദോസ് കുന്നപ്പിള്ളി  എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി  Eldhos Kunnappilly anticipatory bail  anticipatory bail  തിരുവനന്തപുരം കോടതി വാർത്തകൾ
എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

By

Published : Nov 3, 2022, 7:23 AM IST

തിരുവനന്തപുരം: പീഡന കേസിലെ പരാതിക്കാരിയെ മർദിച്ചു എന്ന കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. പരാതി പിന്‍വലിക്കാന്‍ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ എല്‍ദോസ് മര്‍ദിച്ചെന്നാണ് കേസ്.

പരാതിക്കാരിയെ വക്കീൽ ഓഫിസിൽ കൊണ്ടു വന്ന് മർദിച്ചത് എൽദോസ് ആണെന്നും ഇത് അഭിഭാഷകർ കണ്ടു നിന്നു എന്നാണ് പ്രൊസിക്യൂഷൻ വാദം. എന്നാൽ ഒരേ മൊഴി പലതായി മാറ്റി ചിത്രീകരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രതിഭാഗം പ്രൊസീക്യൂഷന് മറുപടി നൽകി. എൽദോസ് കുന്നപ്പിള്ളി, എം എൽ എയുടെ അഭിഭാഷകരായ കുറ്റിയാണി സുധീർ അടക്കം രണ്ട് അഭിഭാഷകർ, ഓൺലൈൻ മാധ്യമ പ്രവർത്തകൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുക.

Read More:എല്‍ദോസ് കുന്നപ്പിള്ളിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, നവംബര്‍ 3ന് വിധി

ABOUT THE AUTHOR

...view details