തിരുവനന്തപുരം :തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ പരിഹാസവുമായി എം എം മണി. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് തിരുവഞ്ചൂരിനെ നിറത്തിന്‍റെ പേരില്‍ എം എം മണി പരിഹസിച്ചത്. ശ്രീകൃഷ്‌ണന്‍റെ നിറവും സ്വഭാവവുമാണ് തിരുവഞ്ചൂരിനെന്നായിരുന്നു മണിയുടെ ആരോപണം. അതേസമയം മണി വെളുത്തതായതുകൊണ്ട് മറുപടി പറയുന്നില്ലെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.
തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ലക്ഷക്കണക്കിന് സിപിഎം പ്രവര്‍ത്തകരെ ജയിലിലടച്ച് പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പൊലീസിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ ധാര്‍മികമായി കഴിയില്ല. രാത്രിക്ക് രാത്രി തന്നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്‌ത ശേഷം തൊടുപുഴയില്‍ വന്ന് കുഴപ്പക്കാരനെ കൈകാര്യം ചെയ്‌തുവെന്ന് പ്രസംഗിക്കുകയാണ് തിരുവഞ്ചൂര്‍ ചെയ്‌തതെന്നും മണി വിമര്‍ശിച്ചു.