തിരുവനന്തപുരം:വെഞ്ഞാറമൂടിലെ ഇരട്ട കൊലപാതകത്തെ ന്യായീകരിച്ചു കൊണ്ടുള്ള കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട് കോൺഗ്രസ് പങ്ക് വ്യക്തമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഹഖ് മുഹമ്മദിന്‍റേയും മിഥിലാജിന്‍റേയും കൊലപാതകം കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണ്. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട് കോൺഗ്രസ് പങ്ക് വ്യക്തമാക്കുന്നതെന്ന് സിപിഎം - Mullappally Ramachandran
കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട് കോൺഗ്രസ് പങ്ക് വ്യക്തമാക്കുന്നതെന്ന് സിപിഎം
മരിച്ച യുവാക്കകളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിക്കുകയാണ് മുല്ലപ്പള്ളി ചെയ്യുന്നത്. ഇത് അപലപനീയമാണ്. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നതിന്‍റെ നിരാശ തീർക്കാനാണ് കോൺഗ്രസ് പ്രകോപനം സൃഷ്ടിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിൽ സംസ്ഥാന വ്യപകമായി സിപിഎം ബുധനാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിക്കും. വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെ ബ്രാഞ്ച് തലങ്ങളിലാണ് ധർണ സംഘടിപ്പിക്കുക.