കേരളം

kerala

ETV Bharat / state

വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാൻഡ്‌ റിപ്പോര്‍ട്ട്

കൊലപാതകത്തിന് മുന്നോടിയായി പുന്നംപാറയിലെ ഫാം ഹൗസില്‍ ഒന്നു മുതല്‍ ആറ്‌ വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം  റിമാഡ്‌ റിപ്പോര്‍ട്ട്  തിരുവനന്തപുരം  political revenge  remand report
വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാഡ്‌ റിപ്പോര്‍ട്ട്

By

Published : Sep 1, 2020, 4:59 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്ള രാഷ്ട്രീയ വൈരാഗ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് സമയം മുതല്‍ ആരംഭിച്ചതാണ്. ഫൈസലിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതും വൈരാഗ്യം വര്‍ധിപ്പിച്ചെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തിന് മുന്നോടിയായി പുന്നംപാറയിലെ ഫാം ഹൗസില്‍ വെച്ച്‌ ഒന്നു മുതല്‍ ആറ്‌ വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. 14 ദിവസമാണ് പ്രതികളുടെ റിമാന്‍ഡ്‌ കാലാവധി. കൊലപാതകം നടത്താന്‍ ഇവര്‍ സഹായിച്ചിരുന്നു. കേസില്‍ നേരിട്ട് പങ്കെടുത്ത ആദ്യ നാല്‌ പ്രതികളുടെ അറസ്റ്റ് വൈകിട്ട് രേഖപ്പെടുത്തും.

ABOUT THE AUTHOR

...view details