വയനാട്:ബാണാസുര വനത്തില്‍ പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകനെന്ന് പൊലീസ്. തമിഴ്നാട് തേനി ജില്ലയിലെ സെന്തു-അണ്ണാമലൈ ദമ്പതികളുടെ മകനാണ്. മധുരൈ കോടതിയിലെ അഭിഭാഷകനായ മുരുകനാണ് സഹോദരന്‍. അയ്യാമാളാണ് സഹോദരി. എസ്‌സി എസ്‌ടി വിഭാഗത്തില്‍ പെട്ട വേല്‍മുരുകരുകന്‍റെ സ്വദേശം പെരിയകുളമാണ്.
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് തേനി സ്വദേശി വേല്‍മുരുകനെന്ന് പൊലീസ് - തണ്ടര്‍ ബോള്‍ട്ട് ആക്രമണം
തമിഴ്നാട് തേനി ജില്ലയിലെ സെന്തു-അണ്ണാമലൈ ദമ്പതികളുടെ മകനാണ്. മധുരൈ കോടതിയിലെ അഭിഭാഷകനായ മുരുകനാണ് സഹോദരന്‍. അയ്യാമാളാണ് സഹോദരി
വയനാട്ടില്‍ കൊല്ലപ്പെട്ടത് തേനി സ്വദേശി വേല്‍മുരുകനെന്ന് പൊലീസ്
മീൻമുട്ടി ഭാഗത്ത് തണ്ടർബോൾട്ട് പരിശോധന നടത്തുന്നതിനിടെ അഞ്ചില്‍ അധികം വരുന്ന ആയുധധാരികള്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഘം പൊലീസിനു നേരെ വെടിയുതിത്തെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് നടന്ന ആക്രമണത്തിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്.