തിരുവനന്തപുരം:വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലില്‍ ആന്ധ്ര സ്വദേശിനി ദീപിക സഹപാഠിയില്‍ നിന്നേറ്റത് ക്രൂരമായ പീഡനം. സഹപാഠിയും ഹോസ്റ്റലില്‍ ഒരു മുറിയില്‍ താമസിച്ചിരുന്ന ലോഹിതയാണ് ദീപികയെ ക്രൂരമായി മർദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തത്. തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിലാണ് പീഡനത്തിന്‍റെ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദീപികയുടെ ശരീരത്തില്‍ ലോഹിത പാത്രം ചൂടാക്കി പൊള്ളലേൽപ്പിക്കുകയും തിളച്ച കറി ഒഴിക്കുകയും ചെയ്‌തു. ഹോസ്റ്റല്‍ മുറിയിലെ കസേരയില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമാണ് ക്രൂരമായ പീഡനം നടത്തിയത്. തിളച്ച കറി ദീപികയുടെ തലവഴി ഒഴിക്കാനായിരുന്നു ലോഹിത ശ്രമിച്ചത്. എന്നാല്‍ തല മാറ്റിയതിനാല്‍ ശരീരത്തില്‍ വീഴുകയായിരുന്നു.
എഫ്ഐആർ റിപ്പോർട്ടിന്‍റെ പകർപ്പ് എഫ്ഐആർ റിപ്പോർട്ടിന്‍റെ പകർപ്പ് ഇതിനു ശേഷം ഇൻഡക്‌ഷൻ കുക്കറില്‍ സ്റ്റീല്‍ പാത്രം ചൂടാക്കി പുറത്തും കൈകളിലും പൊള്ളിച്ചു. അതിന് ശേഷം ഈ മുറിവുകളില്‍ മുളകു പൊടി വിതറിയതായും എഫ്‌ഐആറില്‍ പറയുന്നു. കെട്ടുകള്‍ അഴിച്ച് വീണ്ടും മര്‍ദിച്ചു. തലയില്‍ ഫോണ്‍ ചാര്‍ജര്‍ കൊണ്ട് അടിച്ചു. ഒന്നും ചെയ്യരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചപ്പോള്‍ തറയില്‍ ഇട്ട് ചവിട്ടതായും എഫ്ഐആറില്‍ പറയുന്നു.
പെരുമാറിയത് വേലക്കാരിയെ പോലെ: ഇത്രയും ക്രൂരമായ പീഡനങ്ങളാണ് ഹോസ്റ്റല്‍ മുറിയില്‍ ദീപിക സഹിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ലോഹിതയില്‍ നിന്ന് ദീപിക ഇത്തരത്തില്‍ പീഡനം ഏറ്റിരുന്നതായാണ് വിവരം. സാമ്പത്തിക അന്തരത്തിന്‍റെ പേരിലും ജാതിയുടെ പേരിലുമായിരുന്നു ഈ മര്‍ദനങ്ങളും അധിക്ഷേപവുമെല്ലാം. പലപ്പോഴും ജോലിക്കാരിയെ പോലെയാണ് ദീപികയോട് ലോഹിത പെരുമാറിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
എഫ്ഐആർ റിപ്പോർട്ടിന്‍റെ പകർപ്പ് വസ്ത്രം കഴുകിക്കുക, ഭക്ഷണ അവശിഷ്‌ടങ്ങള്‍ എടുപ്പിക്കുക തുടങ്ങി നിരവധി പീഡനങ്ങള്‍ നടന്നിരുന്നതായാണ് വിവരം. കണ്ണില്‍ പല തവണ മുളകുപൊടി വിതറിയതായും കണ്ണടയും പുസ്‌തകങ്ങളും നശിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നത് കൊണ്ടാണ് ദീപിക ക്രൂരതകള്‍ പുറത്തു പറയാതിരുന്നതെന്നാണ് വിവരം.
എഫ്ഐആർ റിപ്പോർട്ടിന്‍റെ പകർപ്പ് കഴിഞ്ഞ 18നാണ് ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ നടന്നത്. ഇതോടെ ഭയന്ന വിദ്യാര്‍ഥി ചികിത്സക്ക് പോലും നില്‍ക്കാതെ ആന്ധ്രയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയ ശേഷം രക്ഷിതാക്കളാണ് വിവരം കോളജില്‍ അറിയിച്ചത്. പിന്നാലെ ലോഹിതയും വീട്ടിലേക്ക് രക്ഷപെട്ടു. കോളജ് അധികൃതര്‍ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് ഇരു വിദ്യാര്‍ഥികളും ഇന്നലെ കോളജില്‍ എത്തിയിരുന്നു.
തിരുവല്ലം പൊലീസിലും കോളജ് അധികൃതരാണ് വിവരം അറിയിച്ചത്. കോളജ് അധികൃതര്‍ വിശദമായി ദീപികയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു മുതിര്‍ന്ന അഭിഭാഷകയും മൂന്ന് അധ്യാപകരും അടങ്ങുന്ന സമിതിയാണ് വിവരങ്ങള്‍ തേടിയത്. ഇതിന് പിന്നാലെ പൊലീസ് ദീപികയുടെ മൊഴിയെടുക്കുകയും ലോഹിതയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രണ്ട് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ: ഹോസ്റ്റലില്‍ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ഥിനി ജിന്‍സിയെയും കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. ക്രൂരമായ മര്‍ധനം അറിയിക്കാതിരുന്നതിനാണ് സസ്‌പെന്‍ഷന്‍. ഇത് കൂടാതെ ലോഹിതയ്ക്ക് സഹായം നല്‍കിയ ആന്ധ്ര സ്വദേശിയായ നിഖിലിനെയും സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. ക്രൂര മര്‍ദനത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും തിരുവല്ലം പൊലീസ് പരിശോധിച്ചു വരികയാണ്.
READ MORE:ഹോസ്റ്റലില്‍ തർക്കം, പിണക്കം : വിദ്യാർഥിനിയെ പാൽ പാത്രം ചൂടാക്കി പൊള്ളലേൽപ്പിച്ചു, സഹപാഠി കസ്റ്റഡിയിൽ