തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറട ചൂണ്ടിക്കൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ക്ഷേത്ര മതിൽ ചാടിക്കടന്ന് ശ്രീകോവിലിന് സമീപത്ത് പ്രവേശിച്ച മോഷ്‌ടാവിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു. മുഖം മറച്ചും കൈയുറകൾ ധരിച്ചുമാണ് മോഷ്‌ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്.
വെള്ളറടയിലെ ക്ഷേത്രത്തില്‍ മോഷണം - കാണിക്ക വഞ്ചി മോഷണം
കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവർന്നു
വെള്ളറടയിലെ ക്ഷേത്രത്തില്‍ മോഷണം
സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ട മോഷ്‌ടാവ് ശ്രീകോവിലിനുള്ളിലെ മോഷണശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വെള്ളറട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നഷ്‌ടമായ പണത്തിന്‍റെയും നേർച്ച വസ്‌തുക്കളുടെയും കണക്കുകൾ പരിശോധിക്കുകയാണെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.