തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിലെ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ഫ്ലോട്ടിങ് റസ്റ്റോറന്‍റ് കായലിൽ മുങ്ങി. ചൊവ്വാഴ്‌ച രാവിലെയാണ് റസ്റ്റോറന്‍റ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്.
വേളിയിലെ ഫ്ലോട്ടിങ് റസ്റ്റോറന്‍റ് കായലിൽ മുങ്ങി - veli tourist village
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട റസ്റ്റോറന്‍റ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കായലിൽ മുങ്ങുകയായിരുന്നു.
വേളിയിലെ ഫ്ലോട്ടിങ് റസ്റ്റോറന്‍റ് കായലിൽ മുങ്ങി
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട റസ്റ്റോറന്‍റ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കായലിൽ മുങ്ങുകയായിരുന്നു. കാറ്റ് കൂടുതല്‍ വീശുന്ന മേഖലയിൽ റസ്റ്റോറന്‍റ് സ്ഥാപിച്ചതാണ് മുങ്ങാന്‍ കാരണമെന്നാണ് ആരോപണം. മാസങ്ങൾക്ക് മുമ്പാണ് 75 ലക്ഷം രൂപ ചെലവഴിച്ച് ഫ്ലോട്ടിങ് റസ്റ്റോറന്‍റ് നവീകരിച്ചത്. ദീർഘ നാൾ ഉപയോഗശൂന്യമായിരുന്ന രണ്ട് നിലകളിലുള്ള റസ്റ്റോറന്‍റ് വില്ലേജിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു.