എന്നാല്‍ 18 പേർക്ക് വീതം സഞ്ചരിക്കാവുന്ന രണ്ട് സഫാരി ബോട്ടുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അതാകട്ടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് പത്ത് വര്‍ഷമായി. നാല് സ്പീഡ് ബോട്ടുകളിൽ രണ്ടെണ്ണം മാത്രം സർവീസ് നടത്തുന്നു. നേരത്തെ പെഡൽബോട്ട്, റോബോട്ട് കയാക്, വാട്ടർ സ്കൂട്ടർ, കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കുന്ന ഓവർ ക്രാഫ്റ്റ് തുടങ്ങിയ ബോട്ടുകൾ ഇവിടെ സർവീസ് നടത്തിയിരുന്നതാണ്. ടൂറിസ്റ്റ് വില്ലേജിലെ ഒരുകോണിൽ ഇപ്പോഴും ബോട്ടുകളുടെ ശവപറമ്പ് എന്നോണം അവയുടെ ശേഷിപ്പുകൾ കാണാം.
ബോട്ടില്ലാതെ വേളി ടൂറിസ്റ്റ് വില്ലേജ്: കായല്‍ ടൂറിസം അവതാളത്തില്‍ - വിനോദസഞ്ചാരികള്‍
വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് സര്‍വീസ് അവതാളത്തിലായതോടെ അവധി ദിനങ്ങളില്‍ പോലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞ് തുടങ്ങി.
വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് സര്‍വീസുകള്‍ അവതാളത്തില്‍
നേരത്തെ നിരവധി സഞ്ചാരികളാണ് ബോട്ട് സവാരിക്കായി ഇവിടെ എത്തിയിരുന്നത്. ബോട്ടുകളുടെ എണ്ണം കുറഞ്ഞതോടെ അവധിദിനങ്ങളിൽ പോലും തിരക്കൊഴിഞ്ഞ മട്ടാണ്.