കേരളം

kerala

ETV Bharat / state

ലോക്‌ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ച് നല്‍കും; പിഴ ഈടാക്കുന്നതില്‍ തീരുമാനം പിന്നീട് - loknath behra

പിടിച്ചെടുത്ത വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നതില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു

Dgp press release  ഡിജിപി ലോക്‌നാഥ് ബെഹ്റ  പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ച് നല്‍കും  ജില്ല പൊലീസ് മേധാവിമർക്ക് നിർദ്ദേശം  ഡിജിപി  loknath behra  Vehicles seized at Lockdown will be returned
ലോക്‌ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ച് നല്‍കും; പിഴ ഈടാക്കുന്നതില്‍ തീരുമാനം പിന്നീട്

By

Published : Apr 12, 2020, 6:05 PM IST

തിരുവനന്തപുരം: ലോക്‌ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ താത്ക്കാലികമായി വിട്ട് നല്‍കാൻ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വിട്ട് നല്‍കുന്നത്. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും മടക്കി നല്‍കുന്നത്. വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വാഹനങ്ങള്‍ വിട്ടുനല്‍കുക.

ABOUT THE AUTHOR

...view details