പച്ചക്കറി വിത്തുകൾ വിതരണം ചെയ്‌തു - thiruvanthapuram news
കൃഷിയോട് യുവതലമുറക്ക് ആഭിമുഖ്യമുണ്ടാവാനും അതിജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ ഉൾക്കൊള്ളുക എന്നതുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

പച്ചക്കറി വിത്തുകൾ വിതരണം ചെയ്‌തു
തിരുവനന്തപുരം: സംസ്ഥാന ശിശു ക്ഷേമസമിതി മലയോര ഗ്രാമ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്‌തു. കൃഷിയോട് യുവതലമുറക്ക് ആഭിമുഖ്യമുണ്ടാവാനും അതിജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ ഉൾക്കൊള്ളുക എന്നതുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പച്ചക്കറി വിത്തുകളുടെ വിതരണം ആര്യന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെഅനില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ശിശുക്ഷേമസമിതി അംഗം ജെ.അഹല്യ, ബാലസംഘം കണ്‍വീനര്‍ പ്രദീപ്,ബിനുലാല്‍ തുടങ്ങിവര്‍ സംസാരിച്ചു.