തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വിളവെടുക്കുന്ന കർഷകർക്ക് വിപണിയൊരുക്കി ഫാം ഗ്രീൻസിന്‍റെ നാട്ടുചന്തകൾ. നഗരസഭയുമായി ചേർന്ന് തിരുവനന്തപുരം കൈതമുക്കിലാണ് ആദ്യത്തെ വിപണി തുറന്നത്. സംസ്ഥാനത്തെ കർഷകരെ സഹായിക്കുന്നതിനുള്ള മികച്ച മാതൃകയാണ് ഇത്തരം നാട്ടുചന്തകൾ.
ലോക്ക് ഡൗൺ കാലത്തെ നാട്ടുചന്തകൾ; വിപണി തുറന്ന് ഫാം ഗ്രീന്‍സ്
തിരുവനന്തപുരം കൈതമുക്കില്‍ ആദ്യ വിപണി. ഐഎംഎയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുമടക്കം വിവിധ സംഘടനകൾ ചേർന്ന ഫാം ഗ്രീൻസ് നാട്ടുചന്തകൾ തുറന്നത്.
നെടുമങ്ങാട് സ്വദേശി തിമോത്തിയോസിന് സ്വന്തമായുള്ളത് മൂന്നു സെന്‍റ് സ്ഥലമാണ്. പക്ഷേ പാട്ടത്തിനെടുത്ത് 12 ഏക്കറിൽ കൃഷിചെയ്യുന്നു. വിളകൾ ധാരാളം. തിമോത്തിയോസിന് വേണ്ടത് വിപണിയാണ്. ഇത്തരം വിപണി തേടുന്ന കർഷകർ അനവധിയുണ്ട്. കർഷകർക്ക് നേരിട്ട് വിൽക്കാൻ വഴിയൊരുക്കുന്ന കൃഷി വകുപ്പിന്‍റെ കർഷക വിപണികൾ സംസ്ഥാനത്ത് സജീവമാണെങ്കിലും ഇവിടെയും വിറ്റുതീരാത്തത്ര ഉല്‍പന്നങ്ങൾ ഗ്രാമങ്ങളിൽ വിളവെടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐഎംഎയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുമടക്കം വിവിധ സംഘടനകൾ ചേർന്ന ഫാം ഗ്രീൻസ് നാട്ടുചന്തകൾ തുറന്നത്.
കാർഷിക സ്വയംപര്യാപ്‌തത ലക്ഷ്യമിടുന്ന സംസ്ഥാനത്തിന് ഉണർവ് നൽകുന്നതാണ് ഇത്തരം പ്രാദേശിക വിപണികൾ. ലോക്ക് ഡൗണ്‍ കാലത്ത് വിളവ് വിപണിയിലെത്തുന്നതും ന്യായമായ വില ലഭിക്കുന്നതും കർഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു.