തിരുവനന്തപുരം:വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്.നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍. 50 കിലോ പോസ്റ്ററുകളാണ് തിരുവനന്തപുരത്തെ അക്രിക്കടയിൽ വിറ്റത്. ഒരു കോൺഗ്രസ് പ്രവർത്തകനാണ് 500 രൂപയ്ക്ക് വിവിധ ഡിസൈനിലുള്ള പോസ്റ്ററുകള്‍ കടയില്‍ നല്‍കിയത്.
വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി വീണയുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയില്‍ - വട്ടിയൂർക്കാവ്
തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഒട്ടിക്കാനെത്തിച്ച പോസ്റ്ററുകളാണ് ആക്രിക്കടയില്‍ വിറ്റത്.
വട്ടിയൂർക്കാവില്‍ ബിജെപി-കോണ്‍ഗ്രസ് നീക്കുപോക്കോ?; യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രികടയിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഒട്ടിക്കാനെത്തിച്ച പോസ്റ്ററുകളാണിത്. ബിജെപിയുമായി കോൺഗ്രസ് നീക്കുപോക്കുണ്ടാക്കിയെന്നും പ്രചാരണത്തിലെ മെല്ലെപ്പോക്ക് ഇതിന്‍റെ തെളിവാണെന്നും ഇടതുമുന്നണി നേരത്തേ ആരോപിച്ചിരുന്നു.