തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജില്‍ താൽക്കാലിക നിയമനത്തിന് അഭിമുഖം സംഘടിപ്പിച്ചതില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.
നഴ്‌സുമാരെയും ക്ലീനിങ് ജീവനക്കാരെയും നിയമിക്കുന്നതിനായിരുന്നു അഭിമുഖം. കൊവിഡ് വാർഡുകളില്‍ നിയോഗിക്കുന്നതിനുവേണ്ടിയായിരുന്നു ഇവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. പതിനായിരത്തോളം ഉദ്യോഗാർഥികൾ എത്തിയതോടെ മെഡിക്കൽ കോളജ് പരിസരത്ത് വലിയ ആൾക്കൂട്ടമായി.