തിരുവനന്തപുരം :സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചരണം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഡെങ്കിപ്പനിക്ക് നിലവിൽ നാല് വകഭേദങ്ങളാണുള്ളത്.
ഈ നാല് വകഭേദങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ രണ്ടാം വകഭേദമാണ് ഏറ്റവും അപകടകരം.