തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡോ. തോമസ് മാത്യുവിനോട് വിദഗ്‌ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. ഇന്നലെ രാത്രിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്.
പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ് - നവജാത ശിശു
കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്.
![പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ് veena george death of the baby and mother after delivery kerala news malayalam news പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം മന്ത്രി വീണാ ജോർജ് Veena George into alappuzha medical college മെഡിക്കൽ അശ്രദ്ധ medical negligence Alappuzha medical college ആലപ്പുഴ മെഡിക്കൽ കോളേജ് കേരള വാർത്തകൾ മലയാളം വാർത്തകൾ നവജാത ശിശു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17135740-thumbnail-3x2-vee.jpg)
കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അടിയന്തര ചികിത്സ നൽകാൻ സീനിയർ ഡോക്‌ടർമാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടെയും കുഞ്ഞിന്‍റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ലേബർമുറിയിൽ പരിചരിച്ച ഡോക്‌ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകി.
ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ രക്തസമ്മർദം താഴ്‌ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.