തിരുവനന്തപുരം: ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാൻ സമയമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അനാവശ്യ വിവാദങ്ങളിൽ പ്രതികരിക്കാൻ തനിക്ക് സമയമില്ല. മുൻപും പ്രതികരിച്ചിട്ടില്ല, ഇനിയും പ്രതികരിക്കില്ല. ആരോഗ്യവകുപ്പ്, രോഗ നിവാരണം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തനിക്ക് മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാർ വിഷയം; പ്രതികരിക്കാൻ സമയമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി, എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം സിപിഐ നേതാവു കൂടിയായി ചിറ്റയം ഗോപകുമാർ ആരോപണം ഉന്നയിച്ചിരുന്നു. സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു ചിറ്റയം ഗോപകുമാറിന്‍റെ വിമർശനം. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലന്നും ഫോൺ വിളിച്ചൽ എടുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് മന്ത്രി വീണ ജോർജിന്‍റെ പ്രതികരണം.
അതേസമയം മലപ്പുറത്ത് അധ്യാപകൻ വിദ്യാർത്ഥികളെ 30 വർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ, സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ചും, അവരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നത് സംബന്ധിച്ചും ഇടതുപക്ഷ സർക്കാരിന് ഒരു നിലപാടേ ഉള്ളൂ. അത് സ്ത്രീകൾക്കൊപ്പമുള്ള നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറത്തെ സംഭവത്തിൽ സർക്കാർ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കും. എവിടെ പ്രശ്‌നമുണ്ടെങ്കിലും അവിടെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു കൊണ്ട് ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കേരളം ആരോഗ്യ സംരക്ഷണത്തിൽ ഒന്നാമത് തന്നെയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മന്ത്രി മറുപടി നൽകി. ഹോട്ടലുകളുടെ ഗ്രേഡിങ്ങ് മാനദണ്ഡത്തിൽ സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
Also read: 'അച്ഛനെ കാഴ്‌ചക്കാരനാക്കി കരക്കാർ കല്യാണം നടത്തരുത്' ; ചിറ്റയത്തെ പിന്തുണച്ച് ജില്ല സെക്രട്ടറി എപി ജയൻ