കേരളം

kerala

ETV Bharat / state

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍; നിയമ നിര്‍മാണത്തിനുള്ള ബില്‍ നിയമസഭയില്‍, വിമര്‍ശനവുമായി പ്രതിപക്ഷം

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്‍ നിയമസഭയില്‍. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സംരക്ഷണം വേണ്ടെയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ആരോഗ്യ വകുപ്പ് നാഥനില്ല കളരിയെന്ന് പ്രതിപക്ഷം.

ആരോഗ്യ പ്രവര്‍ത്തകര്‍  Minster Veena George introduced bill in Assembly  prevent violence against health workers  health workers  ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍  നിയമ നിര്‍മാണത്തിനുള്ള ബില്‍ നിയമസഭയില്‍  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍  ബില്‍ നിയമസഭയില്‍  കെബി ഗണേഷ് കുമാര്‍ എംഎല്‍എ  kerala news updates  latest news in kerala
നിയമ നിര്‍മാണത്തിനുള്ള ബില്‍ നിയമസഭയില്‍

By

Published : Aug 8, 2023, 6:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമ നിര്‍മാണത്തിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്കും നിയമ പരിരക്ഷ ലഭിക്കുന്ന തരത്തിലാണ് ഭേദഗതി ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഇത് സംബന്ധിച്ച് മന്ത്രിസഭ യോഗം ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് വേഗത്തില്‍ നിയമം കൊണ്ടു വന്നിരിക്കുന്നത്. വന്ദനയുടെ മരണം നീറ്റലായി നില്‍ക്കുന്നതായി ബില്‍ അവതരണ വേളയില്‍ ആരോഗ്യമന്ത്രി പറഞ്ഞു.

ഓരോ ജീവനും വിലപ്പെട്ടതാണ് അത് സംരക്ഷിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരെ അസഭ്യം പറയലും അധിക്ഷേപിക്കലും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഏഴ് വര്‍ഷം വരെയുള്ള തടവാണ് ഉയര്‍ന്ന ശിക്ഷ.

ബില്ലിനെ വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ:ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെ ബില്ലിനെ വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം രോഗികള്‍ക്കും ജനങ്ങള്‍ക്കും നിയമത്തില്‍ സംരക്ഷണം വേണ്ടേയെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ മന്ത്രി വ്യക്തത വരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

രോഗികളോട് ആരോഗ്യ പ്രവര്‍ത്തകരും മാന്യമായി പെരുമാറണമെന്ന് ഇടത് എംഎല്‍എ കെ.ശാന്തകുമാരിയും പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുണ്ടായ മോശം അനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. നിയമം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഇരുവരുടെയും ചോദ്യത്തിന് ആരോഗ്യമന്ത്രി മറുപടി നല്‍കി.

ആരോഗ്യ വകുപ്പിന് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം:സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നാഥനില്ല കളരിയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ മരുന്നില്ലാത്ത അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം കുറച്ച് കൂടി കാര്യക്ഷമമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വകുപ്പിന് കൂടുതല്‍ തുക അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബില്ലില്‍ ധനകാര്യ മെമ്മോറാണ്ടം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ക്രമപ്രശ്‌നവും രമേശ് ചെന്നിത്തല ഉന്നയിച്ചു.

സ്‌പീക്കേഴ്‌സ് റൂളിങ്:നിയമസഭയില്‍ അവതരിപ്പിക്കുന്ന ഒരു ബില്‍ നിയമമാകുന്ന പക്ഷം പ്രസ്‌തുത നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിലേക്കായി സംസ്ഥാന സഞ്ചിത നിധിയില്‍ നിന്നും വരാവുന്ന ആവര്‍ത്തകവും അനാവര്‍ത്തകവുമായ ചെലവുകള്‍ സംബന്ധിച്ച ഒരു മതിപ്പു തുക ധനകാര്യ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചട്ടവ്യവസ്ഥ.

ഈ ബില്‍ നിയമമാകുമ്പോള്‍ യഥാര്‍ഥത്തില്‍ സഞ്ചിത നിധിയില്‍ നിന്നും ചെലവ് വരുമെന്നും എന്നാല്‍ എത്ര തുക ഏതെല്ലാം ഇനത്തില്‍ വേണ്ടി വരുമെന്നതും സംബന്ധിച്ച് കൃത്യമായി ഈ സന്ദര്‍ഭത്തില്‍ കണക്കാക്കാന്‍ കഴിയില്ല. ഇതിനാലാണ് ധനകാര്യ മെമ്മോറാണ്ടത്തില്‍ അപ്രകാരം ചേര്‍ത്തത് എന്നതാണ് മന്ത്രി വിശദീകരിച്ചതെന്നും സ്‌പീക്കര്‍ പറഞ്ഞു. നമ്മുടെ സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകളില്‍ മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള അപൂര്‍ണ്ണമായ ധനകാര്യ മെമ്മോറാണ്ടങ്ങള്‍ ചേര്‍ത്തിരുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ ആധുനിക കാലത്തില്‍ പുതിയ സംവിധാനങ്ങളും പുതിയ ധനകാര്യ മാനേജ്‌മെന്‍റും നിലവില്‍ വന്നിട്ടുള്ള സാഹചര്യത്തില്‍ വരാവുന്ന ചെലവുകള്‍ മുന്‍കൂട്ടി കണക്കാക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല.

അതുകൊണ്ട് ബില്ലുകളില്‍ ഉള്‍പ്പെടുത്താത്ത ധനകാര്യ മെമ്മോറാണ്ടങ്ങള്‍ പരമാവധി യാഥാര്‍ഥ്യ ബോധത്തോട് കൂടി തയ്യാറാക്കി ബില്ലുകളോടൊപ്പം സമര്‍പ്പിക്കുന്നത് തന്നെയാണ് ഉത്തമമായ മാതൃകയെന്നാണ് ചെയറിന് സൂചിപ്പിക്കാനുള്ളതെന്നുമായിരുന്നു സ്‌പീക്കറുടെ റൂളിങ്ങ്.

also read:Veena George| ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണ ജോര്‍ജ്

ABOUT THE AUTHOR

...view details