തിരുവനന്തപുരം :കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവത്തിൽ സെക്രട്ടേറിയറ്റ് സമരത്തിന് തയ്യാറെടുത്ത അനുപമയ്ക്ക് നടപടി ഉറപ്പുനൽകി വീണ ജോർജ്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രിയായ വീണ ഫോണിൽ വിളിച്ചാണ് സർക്കാരിൻ്റെ പിന്തുണ അറിയിച്ചത്. താനും അമ്മയാണ്, തനിയ്ക്ക് കാര്യങ്ങൾ മനസിലാകുമെന്ന് വീണ ജോർജ് അനുപമയോട് പറഞ്ഞു.
നിരാഹാരസമരം പ്രഖ്യാപിച്ച അനുപമയെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്‍റെ ഭാഗമായാണ് മന്ത്രി യുവതിയെ വിളിച്ചത്. മന്ത്രി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായും കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായും അനുപമ അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെങ്കിലും സൂചനാസമരവുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം. നീതി വാഗ്‌ദാനമല്ല നടപടിയാണ് വേണ്ടതെന്നാണ് അനുപമയുടെ നിലപാട്. കഴിഞ്ഞ ദിവസം സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു.
'വനിതാകമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധിക്കും'