കേരളം

kerala

ETV Bharat / state

പ്രസ്‌താവന വളച്ചൊടിച്ച് വിവാദമാക്കുന്നു, വെളിവാകുന്നത് വിവാദമുണ്ടാക്കാനുള്ള നികൃഷ്‌ട മനസ്; ഫേസ്‌ബുക്ക് പോസ്‌റ്റുമായി ആരോഗ്യ മന്ത്രി - വന്ദനയുടെ മരണത്തിൽ ആരോഗ്യ മന്ത്രി

ഡോക്‌ടർ വന്ദനയുടെ മരണത്തിൽ തന്‍റെ പ്രസ്‌താവന പ്രതിപക്ഷവും മാധ്യമങ്ങളും വളച്ചൊടിക്കുകയാണെന്ന് ആരോഗ്യ മന്ത്രി

veena George Facebook post  veena George  women doctor death  doctor vandhana death  veena George about women doctor death  ആരോഗ്യ മന്ത്രി  ആരോഗ്യ മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റ്  ഡോക്‌ടർ വന്ദന  വന്ദനയുടെ മരണത്തിൽ ആരോഗ്യ മന്ത്രി  വീണ ജോർജ്
ആരോഗ്യ മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റ്

By

Published : May 10, 2023, 3:35 PM IST

തിരുവനന്തപുരം: ഡോക്‌ടർ വന്ദന ദാസിന്‍റെ മരണം സംബന്ധിച്ച തന്‍റെ പ്രസ്‌താവന്ന വളച്ചൊടിച്ച് വിവാദമാക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വന്ദന ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സ്‌പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്‌ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം.

ഇതാണ് താൻ വിശദീകരിച്ചത്. എന്നാൽ ഇത് പൂർണമായും വളച്ചൊടിച്ചുള്ള വാർത്തകളാണ് പുറത്ത് വന്നത്. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് മാധ്യമങ്ങളും പ്രതിപക്ഷവും ചിന്തിക്കണം.

also read :സന്ദീപ് ലഹരിക്ക് അടിമ, സ്ഥിരം പ്രശ്‌നക്കാരൻ; ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്

ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്‌ട മനസാണ് വെളിവാകുന്നത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്‌തുത മനസിലാക്കണമെന്നത് കൊണ്ടാണ് വിശദീകരിക്കുന്നതെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

also read :കണ്ണീരായി വന്ദന, കൊലപാതകം പൊലീസിന്‍റെ കടുത്ത അനാസ്ഥയെന്ന് ആരോപണം: വനിത ഡോക്‌ടർക്ക് മുതുകില്‍ കുത്തേറ്റത് ആറു തവണ

ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

'പൊലീസ് എയ്‌ഡ്‌ പോസ്റ്റ് ഒക്കെ ഉള്ള ഹോസ്‌പിറ്റലാണ്. പൊലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്.

അത്ര എക്‌സ്‌പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്‌ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. '

കൊല്ലത്ത് ഡോക്‌ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍റെ വാക്കുകള്‍ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്.

അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്‌ട മനസാണ് ഇവിടെ വെളിവാകുന്നത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം.

വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്‌തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.

also read :ഡോക്‌ടറെ കുത്തിക്കൊന്ന സംഭവം: പ്രതിഷേധവുമായി ഐഎംഎ; നാളെ രാവിലെ 8 മണി വരെ ഡോക്‌ടർമാരുടെ പണിമുടക്ക്

ABOUT THE AUTHOR

...view details