കേരളം

kerala

ETV Bharat / state

പ്ലസ്‌ടു പ്രാക്ടിക്കല്‍ പരീക്ഷയില്‍ പുനര്‍ചിന്തനം വേണമെന്ന് വി.ഡി സതീശൻ - പ്രതിപക്ഷ നേതാവ്

പ്ലസ്‌ടു പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍.

vd satheeshan  v shivankutty  plus two practical exam  പ്ലസ്‌ടു പ്രാക്ടിക്കല്‍ പരീക്ഷ  വി.ഡി സതീശൻ  പ്രതിപക്ഷ നേതാവ്  പൊതു വിദ്യാഭ്യാസമന്ത്രി
പ്ലസ്‌ടു പ്രാക്ടിക്കല്‍ പരീക്ഷയില്‍ പുനര്‍ചിന്തനം വേണമെന്ന് വി.ഡി സതീശൻ

By

Published : Jun 16, 2021, 11:42 AM IST

തിരുവനന്തപുരം: കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ്‌ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് കത്തയച്ചു.

ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ഇതുവരെ ചെയ്ത് പരിശീലിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ എങ്ങനെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരിടുന്നത്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. ഇക്കാര്യം ഗൗരവമായി കണക്കിലെടുത്ത് വിദഗ്ധരുമായി ആലോചിച്ച് അടിയന്തരമായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കത്തില്‍ സതീശൻ അഭ്യര്‍ഥിച്ചു.

ALSO READ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വ്യാഴാഴ്‌ച മുതൽ ; ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍

ABOUT THE AUTHOR

...view details