തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ രാജി വയ്‌ക്കേണ്ടെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയർ രാജി വയ്‌ക്കണമെന്നാണ് കെപിസിസി പൊതുവായി എടുത്ത തീരുമാനമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമന കത്ത് വിവാദം ഏത് ഏജൻസി അന്വേഷിച്ചാലും പ്രതിയാകുക സിപിഎം നേതാക്കളാണ്.
'മേയര്‍ രാജിവയ്‌ക്കണം': കത്ത് വിവാദത്തില്‍ കെ സുധാകരന്‍റെ നിലപാട് തള്ളി വി ഡി സതീശൻ - കെപിസിസി
വിവാദ കത്ത് വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ രാജി വയ്‌ക്കേണ്ട എന്നും കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും എന്നുമായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ മേയർ രാജി വെക്കണമെന്നാണ് കെപിസിസി പൊതുവായി എടുത്ത തീരുമാനമെന്ന് വി ഡി സതീശൻ പറഞ്ഞു
!['മേയര്‍ രാജിവയ്‌ക്കണം': കത്ത് വിവാദത്തില്‍ കെ സുധാകരന്‍റെ നിലപാട് തള്ളി വി ഡി സതീശൻ Congress demands Mayor resignation VD Satheeshan wants Mayor to resign in Letter case VD Satheeshan on Mayor letter controversy മേയര്‍ രാജിവയ്‌ക്കണം കെ സുധാകരന്‍റെ നിലപാട് തള്ളി വി ഡി സതീശൻ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോണ്‍ഗ്രസ് കെപിസിസി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16876382-thumbnail-3x2-vds.jpg)
മേയറെയും സിപിഎം നേതാക്കളെയും രക്ഷിക്കാനുള്ള തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കോർപറേഷനിൽ മാത്രം ഒതുങ്ങുന്നതല്ല ഈ വിഷയം. പിൻവാതിൽ നിയമനങ്ങൾ ഒന്നൊന്നായി പ്രതിപക്ഷം പുറത്തു കൊണ്ട് വരുമെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രതികരണം.
മാപ്പ് പറയുകയാണെങ്കിൽ മേയർ രാജി വയ്‌ക്കേണ്ട. ആര്യയ്‌ക്ക് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ഉപദേശം നല്‍കേണ്ടത് സിപിഎം ആണെന്നുമാണ് കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.