കേരളം

kerala

സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുമ്പ് സിപിഎം മാപ്പ് പറയണം; വി ഡി സതീശന്‍

സര്‍വകലാശാലകള്‍ അനുവദിക്കാനും വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം നടപ്പാക്കുന്നതിനും മുമ്പ് പഴയകാല ചെയ്‌തികള്‍ക്ക് സിപിഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

By

Published : Jan 14, 2023, 4:20 PM IST

Published : Jan 14, 2023, 4:20 PM IST

vd satheeshan  opposition leader of kerala  cpim  cpim to apologize  universities in kerala  udf  sfi  t p sreenivasan  latest news in trivandrum  latest news today  സര്‍വകലാശാലകള്‍  സിപിഎം  സിപിഎം മാപ്പ് പറയണം  വി ഡി സതീശന്‍  വിദേശ നിക്ഷേപം  ടി പി ശ്രീനിവാസന്‍  യുഡിഎഫ്  പിണറായി വിജയന്‍  സ്വകാര്യ കല്‍പിത സര്‍വകലാശാലകള്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുമ്പ് സിപിഎം മാപ്പ് പറയണം; വി ഡി സതീശന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തിലെത്തിയ എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും സ്വകാര്യ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്‌തപ്പോള്‍ എസ്.എഫ്.ഐക്കാരെ വിട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടിപി ശ്രീനിവാസന്‍റെ കരണത്തടിക്കുകയുമാണ് സിപിഎം ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'അന്ന് കരണത്തടിച്ച് അപമാനിച്ചവര്‍ ഇപ്പോള്‍ തെറ്റ് തിരുത്താന്‍ തയാറായിരിക്കുന്നു. അങ്ങനെ തെറ്റ് തിരുത്തുമ്പോള്‍ പഴയകാല ചെയ്‌തികള്‍ക്ക് കൂടി മാപ്പ് പറയാന്‍ സിപിഎം തയാറാകണമെന്ന്' സതീശൻ ആവശ്യപ്പെട്ടു.

'സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന്‍റെ ഭാഗമായി മന്ത്രിയായിരുന്ന എം.വി രാഘവനെ കണ്ണൂരില്‍ തടയുകയും കലാപ സമാനമായ അന്തരീക്ഷം സൃഷ്‌ടിച്ച് പൊലീസ് വെടിവയ്പ്പിലേക്ക് എത്തിച്ചക്കുകയും ചെയ്‌തത് സിപിഎമ്മാണ്. സ്വാശ്രയ സമരത്തെക്കൂടി സിപിഎം ഇപ്പോള്‍ തള്ളിപ്പറയുകയാണ്. അതുകൊണ്ടു തന്നെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കാനുള്ള ബാധ്യത പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കുണ്ടെന്നും' വിഡി സതീശന്‍ പറഞ്ഞു.

'സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ വേണമെന്ന നിലപാട് തന്നെയാണ് അന്നും ഇന്നും യുഡിഎഫിനുള്ളത്. സിപിഎം മുന്‍ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയതിനെ സ്വാഗതം ചെയ്യുന്നു. വൈകി മാത്രമെ സിപിഎമ്മിന് വിവേകം ഉദിക്കുവെന്ന അവസാന ഉദാഹരണമാണിതെന്നും' പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ABOUT THE AUTHOR

...view details