തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ കാള പെറ്റെന്ന് കേട്ടാൽ ഉടൻ കയർ എടുക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരമൊരു പരാതി സംബന്ധിച്ച് ആദ്യം അവ്യക്തമായ കാര്യങ്ങളാണ് പുറത്ത് വന്നത്. പൊലീസ് കാര്യങ്ങളിൽ വ്യക്തത വരുത്തി കേസെടുത്തപ്പോൾ തന്നെ എംഎൽഎയോട് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടു.
എല്‍ദോസ് കുന്നപ്പിള്ളി വിവാദം: നടപടി കൂടിയാലോചിച്ച് നിശ്ചയിക്കും - വിഡി സതീശൻ - kerala latest news
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി. കാളപ്പെറ്റന്ന് കേട്ടാൽ കയറെടുക്കാൻ കഴിയില്ല. വിശദീകരണം തേടൽ സ്വാഭാവിക നീതി. പ്രതിപക്ഷ നേതാവ് .
'കാളപ്പെറ്റന്ന് കേട്ടാൽ കയറെടുക്കാൻ കഴിയില്ല' എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ പ്രതിപക്ഷ നേതാവ്
ഒരാൾക്കെതിരെ പരാതി ഉയരുമ്പോൾ അയാളിൽ നിന്ന് വിശദീകരണം തേടുന്നത് സ്വാഭാവിക നീതിയാണ്. അല്ലാതെ ഏകപക്ഷീയമായി നടപടിയെടുക്കുന്നത് ശരിയല്ല. വിഷയം പരിശോധിച്ച് കോൺഗ്രസ് നേതൃത്വം കൂടിയാലോചന നടത്തി നടപടി സ്വീകരിക്കും.
ഇക്കാര്യം കെപിസിസി പ്രസിഡന്‍റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരുകാരണവശാലും സ്ത്രീകൾക്കെതിരായ അതിക്രമവും തെറ്റായ നടപടിയും വച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് തന്നെയാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളതെന്നും സതീശൻ പറഞ്ഞു.