തിരുവനന്തപുരം:കേന്ദ്രസർക്കാരിനെ തലോടിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നിയമസഭയിൽ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു ഗവർണർ സർക്കാറിന് വേണ്ടി നടത്തുന്ന ഏറ്റവും മോശം നയപ്രഖ്യാപനമാണ് ഇന്നുണ്ടായത്. ആർഎസ്എസ് ഏജന്‍റ് എന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപന പ്രസംഗത്തിൽ കണ്ടത്.
കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ ഒത്തുതീർപ്പിന്‍റെ ഭാഗമായി ഒളിപ്പിച്ചിരിക്കുകയാണ്. രൂക്ഷമായി വിമർശിക്കേണ്ട കേന്ദ്ര നയങ്ങൾ ഒന്നും തന്നെ വിമർശിക്കപ്പെട്ടിട്ടില്ല. വസ്‌തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഭദ്രം എന്ന പ്രസ്‌താവന ചിരിപ്പിക്കുന്നത്.
ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. ഇതു മറച്ചുവച്ചാണ് എല്ലാം ഭദ്രമെന്ന് ഗവർണറെ കൊണ്ട് വായിപ്പിച്ചത്. ക്രമസമാധാനത്തിൽ അടക്കം സർക്കാർ വൻ പരാജയമാണ്.