തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ചിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മേയർ ആര്യ രാജേന്ദ്രനെയും സിപിഐ ജില്ല സെക്രട്ടറി ആനാവൂരിനെയും രക്ഷിക്കുന്നതിന് സംസ്ഥാനത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയെയാണ് മോശക്കാരാക്കിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ട് മേയറുടെ പേരിൽ പുറത്തു വന്ന കത്തിന്‍റെ ഒരു വാലും തുമ്പും കിട്ടിയിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.
കത്ത് വിവാദം: ക്രൈം ബ്രാഞ്ചിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കിയെന്ന് വി.ഡി സതീശന്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത
മേയർ ആര്യ രാജേന്ദ്രനെയും സിപിഐ ജില്ല സെക്രട്ടറി ആനാവൂരിനെയും രക്ഷിക്കുന്നതിന് സംസ്ഥാനത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയേയാണ് മോശക്കാരാക്കിയിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു
ഇന്നി പാർട്ടി അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവരും എന്ന് കരുതാം. പാർട്ടി തന്നെ പൊലീസായി മാറിയിരിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും സ്ഥിതി ഇതുതന്നെയാണ്. പിൻ വാതിൽ നിയമനങ്ങൾക്കെതിരെ യുഡിഎഫ് സമരത്തിലേക്ക് കടക്കുകയാണെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമൂഹ്യ സുരക്ഷ പെൻഷൻ രണ്ട് മാസമായി മുടങ്ങിക്കിടക്കുകയാണ്. എന്നാൽ സർക്കാരിന്‍റെ ദുർചെലവുകൾ ഇപ്പോഴും നടക്കുകയാണ്. കാർ വാങ്ങലടക്കമുള്ള ധൂർത്ത് മാത്രമാണ് നടക്കുന്നത്. സർക്കാരിന്‍റെ സാമ്പത്തിക മാനേജ്മെന്‍റില്‍ സർക്കാർ ദയനീയമായി പരാജയപ്പെട്ടതായും ഇതിലൂടെ രൂക്ഷമായ ഭരണ സ്‌തംഭനത്തിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും സതീശൻ ആരോപിച്ചു.