തിരുവനന്തപുരം:തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സഹകരണ സ്ഥാപനങ്ങള്‍ തകരുന്നത് കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. അതിനാല്‍ സഹകരണ മേഖലയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
കരുവന്നൂര്‍ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിന് പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല. ഉന്നതതല ഗൂഡാലോചന ഈ തട്ടിപ്പിന് പിന്നിലുണ്ട്. സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. അതുകൊണ്ട് തന്നെ സി.ബി.ഐ അന്വേഷണം നടത്തിയാല്‍ മാത്രമെ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ.
also read:ബാങ്കില്‍ നിക്ഷേപിച്ച പണം കേണപേക്ഷിച്ചിട്ടും നല്‍കിയല്ല: ചികിത്സയ്ക്ക് പണമില്ലാതെ വീട്ടമ്മ മരിച്ചു