തിരുവനന്തപുരം: നടൻ ജോജുവിനെ ആക്രമിച്ച സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ. പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജോജു മദ്യപിച്ചെന്ന് പറഞ്ഞത്. ജോജുവിനെ ആരും ആക്രമിച്ചിട്ടില്ല. കേരളത്തിൽ അക്രമ സംഭവങ്ങൾ നടത്തുന്ന കമ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ എങ്ങനെ സമരം നടത്താമെന്ന് പഠിപ്പിക്കേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
ജോജുവിനെതിരെയുള്ള സുധാകരന്‍റെ പ്രതികരണം കാര്യം അന്വേഷിക്കാതെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. മുഖ്യമന്ത്രിക്ക് സംവിധാനങ്ങൾ ഉണ്ടല്ലോ എന്നും ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും സതീശൻ പറഞ്ഞു.