തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്‌ട്രീയ കളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കടുത്ത രാഷ്‌ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണെമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍; ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് തഴഞ്ഞതിനെതിരെ പ്രതിപക്ഷനേതാവ് - silver line project
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്
സില്‍വര്‍ ലൈന്‍; ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് തഴഞ്ഞതിനെതിരെ പ്രതിപക്ഷനേതാവ്
പരിപാടിയില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിക്കൊണ്ടുള്ള കെ റെയില്‍ കോര്‍പ്പറേഷന്‍ നടപടി ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ അസഹിഷ്‌ണുത പ്രകടിപ്പിക്കുന്നു. ഇത്തരം ചിന്താഗതിയെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷനേതാവ് കുറിച്ചിരുന്നു.
Also read: ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളെന്ന് ജോസഫ് സി മാത്യു