തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡാമിന്‍റെ പതിനാലാം മേല്‍നോട്ട സമിതിയില്‍ കേരളം മരം മുറിയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് ഡാമില്‍ കേരള തമിഴിനാട് സംയുക്ത പരിശോധന നടന്നത്.
തുടര്‍ന്ന് നടന്ന സെക്രട്ടറി തല യോഗത്തില്‍ മരം മുറിക്കാമെന്ന് തീരുമാനമായി. കേരളം അക്കാര്യം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം നവംബര്‍ 5-ന് തമിഴ്‌നാട് മന്ത്രിതല സംഘം ഡാമില്‍ സന്ദര്‍ശനം നടത്തുകയും പിന്നാലെ സെക്രട്ടറി തല ചര്‍ച്ചയും നടന്നു.
ALSO READ:Mullaperiyar issue: റോഷി അഗസ്റ്റിന് അവകാശ ലംഘന നോട്ടിസ് നല്‍കി പ്രതിപക്ഷം