കേരളം

kerala

ETV Bharat / state

പീഡന പരാതി: എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി. സതീശന്‍ - ALLEGATION

യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

VD SATHEESHAN AGAINST AK SASEENDRAN  എകെ ശശീന്ദ്രനെതിരെ വിഡി സതീശൻ  എകെ ശശീന്ദ്രൻ  വഡി സതീശൻ  പീഡന പരാതി ഒതുക്കൽ ആരോപണം  പീഡന പരാതി ഒതുക്കൽ വിവാദം  ALLEGATION HARASSMENT CASE  HARASSMENT CASE  ALLEGATION  എകെ ശശീന്ദ്രൻ പീഡനപരാതി വാർത്ത
എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വി.ഡി. സതീശന്‍

By

Published : Jul 20, 2021, 3:29 PM IST

തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാജിയ്‌ക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഭണഘടന പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്‍റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ:പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ

ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ.കെ. ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും സതീശന്‍ പത്രക്കുറുപ്പില്‍ അറിയിച്ചു.

ABOUT THE AUTHOR

...view details