തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ സംബന്ധിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിനോട് യോജിക്കുന്നു: വി.ഡി സതീശൻ - മുല്ലപ്പള്ളി രാമചന്ദ്രൻ
സമുദായ സംഘടനകളെ സംബന്ധിച്ച് താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് വി.ഡി സതീശൻ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെടേണ്ട ആളല്ല കെ.പി.സി.സി പ്രസിഡന്‍റ്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ചാണ് ഏറ്റെടുത്തതെന്നും ആരും അതില്‍ നിന്ന് ഒളിച്ചു പോയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്‍റിനെ മാറ്റാനായി ആരും ഇറങ്ങിയിട്ടില്ല. തോല്‍വി സംബന്ധിച്ച് അശോക് ചൗഹാന്‍ കമ്മിറ്റിയെ എ.ഐ.സി.സി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍റാകും തീരുമാനം എടുക്കുക എന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമുദായ സംഘടനകളെ സംബന്ധിച്ച് താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും എന്ത് വിമര്‍ശനം ഉയര്‍ന്നാലും അത് മാറ്റി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.