തിരുവനന്തപുരം :മന്ത്രി എംബി രാജേഷിനെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റ് ചർച്ചയ്ക്കിടെയാണ് മന്ത്രിയെ പേരെടുത്തുപറഞ്ഞ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. കേന്ദ്ര ബജറ്റിനെതിരായ വിമർശനം താൻ കൃത്യമായി ഉന്നയിച്ചിട്ടുണ്ട്. സ്‌പീക്കർ കസേരയിൽ നിന്ന് താഴെയിറങ്ങി ഇരുന്നയാള്‍ അതിലും തറയാവരുതെന്നായിരുന്നു മന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം.
നേരത്തെ നിയമസഭയിൽ സംസാരിച്ചപ്പോൾ കേന്ദ്ര ബജറ്റ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഒരു വിമർശനവും ഉന്നയിച്ചിരുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞിരുന്നു. ഈ വിമർശനത്തിനാണ് പ്രതിപക്ഷ നേതാവ് മറുപടി നൽകിയത്. കേന്ദ്ര സർക്കാരിനെതിരെ കൃത്യമായ നിലപാടാണ് കോൺഗ്രസ് എടുത്തിട്ടുള്ളത്. കേന്ദ്ര ബജറ്റിനെതിരായ വിമർശനം താൻ കൃത്യമായി ഉന്നയിച്ചിട്ടുണ്ട്. മന്ത്രി അത് കാണാതെ പോയതാണോ എന്നറിയില്ല. മുകളിലെ സ്‌പീക്കർ കസേരയിൽ നിന്ന് താഴെ ഇറങ്ങി ഇരുന്നയാളാണ് രാജേഷ്. അതിലും തറയായിട്ട് മന്ത്രി മാറരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.