തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ.മുരളീധരന്‍ എം.പിയുടെ വിവാദ പരാമര്‍ശം ഏത് സാഹചര്യത്തിലെന്ന് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇക്കാര്യം സംബന്ധിച്ച് മുരളീധരനുമായി സംസാരിക്കും.
മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടത്. സത്രീവിരുദ്ധ പരാമര്‍ശങ്ങളും നടപടികളും പാടില്ലെന്നതാണ് യുഡിഎഫ് നിലപാടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.