കേരളം

kerala

ETV Bharat / state

കൈകൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് അപമാനം: അന്വേഷിക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. അമിത് കുമാര്‍ പണം വാങ്ങി ആവശ്യമായ പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്‌ത സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

Health card issue  VD Satheesan wants detailed enquiry on Health card  Health card issue in Thiruvananthapuram  VD Satheesan  Health card  Health card to Hotel employees  പണം നല്‍കിയാല്‍ ഹെല്‍ത്ത് കാര്‍ഡ്  ഹെല്‍ത്ത് കാര്‍ഡ്  വി ഡി സതീശന്‍  തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒ  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ആരോഗ്യ വകുപ്പ് മന്ത്രി  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
വി ഡി സതീശന്‍

By

Published : Feb 2, 2023, 1:07 PM IST

Updated : Feb 2, 2023, 1:21 PM IST

പ്രതികരിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ‍ഡോ. വി അമിത് കുമാറിനെതിരെ ഉയർന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഹെൽത്ത് കാർഡ് വിതരണം നിർത്തി വച്ച് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹെൽത്ത് കാർഡ് ആർക്കും ലഭിക്കുന്ന സ്ഥിതിയാണ്. ഇത് തുടർന്നാൽ പകർച്ച വ്യാധികൾ ഉള്ളവർക്ക് പോലും ഭക്ഷണ ശാലകളിൽ ഭക്ഷണം കൈകാര്യം ചെയ്യാൻ അവസരം വരും.

ഈ സ്ഥിതി ആരോഗ്യ വകുപ്പിന് അപമാനകരമാണെന്നും ഹെൽത്ത് കാർഡ് വിതരണം നിർത്തിവച്ച് പരിശോധിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് സര്‍ജൻ ഡോ അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌ത് ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ നടപടി.

വിശദമായ പരിശോധകള്‍ക്ക് ശേഷം മാത്രം ഹെല്‍ത്ത് കാര്‍ഡ്:ഫിസിക്കല്‍ എക്‌സാമിനേഷനോ മറ്റ് യാതൊരുവിധ പരിശോധനകളോ ഇല്ലാതെ ആര്‍എംഒ ‍ഡോ. വി അമിത് കുമാര്‍ പണം കൈപ്പറ്റി ഹെൽത്ത് കാർഡ് യഥേഷ്‌ടം നൽകുന്നു എന്ന മാധ്യമ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. എല്ലാ തരത്തിലുമുള്ള ആരോഗ്യ പരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയാണ് ആര്‍എംഒ ഹെൽത്ത് കാർഡ് നൽകുന്നത്.

ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ശാരീക പരിശോധന, കാഴ്‌ച ശക്തി പരിശോധന, ത്വഗ് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന, വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികള്‍ ഉണ്ടോ എന്നറിയാനുളള രക്ത പരിശോധന, സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും എന്നീ കടമ്പകൾക്ക് ശേഷം മാത്രം ഹെൽത്ത് കാർഡ് നൽകാവൂ എന്നായിരുന്നു നിർദേശം. എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്‌തുത.

കാര്‍ഡ് ഇല്ലാത്തവര്‍ കട തുറക്കേണ്ട: സംസ്ഥാനത്തിന്‍റെ പലഭാഗത്തും ഭക്ഷ്യ വിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്‍റെ മുന്നറിയിപ്പ്. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയ ശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന് ഭക്ഷ്യ സുരക്ഷ കമ്മിഷണറുടെ അനുമതിയും വേണം.

സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോത്‌പന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്റോറന്‍റ്, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ 5 ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണു ഭക്ഷ്യ സുരക്ഷ കമ്മിഷണറേറ്റിന്‍റെ കണക്ക്. മൂന്നര ലക്ഷത്തോളം പേർക്ക് നേരത്തേ തന്നെ ഹെൽത്ത് കാർഡ് ഉണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണ് നിഗമനം.

Last Updated : Feb 2, 2023, 1:21 PM IST

ABOUT THE AUTHOR

...view details