തിരുവനന്തപുരം:ചിന്തന്‍ ശിബിരത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്‍റുമാര്‍ പങ്കെടുത്തോ എന്നന്വേഷിക്കുകയല്ല കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിക്ക് അതിന്‍റെ ആവശ്യം എന്താണ്. കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തെ കുറിച്ച് പഠിച്ചതിനും അതിന്‍റെ ചരിത്രമന്വേഷിച്ചു പോയതിനും അതിനെകുറിച്ച് പേജുകള്‍ തയ്യാറാക്കി വാര്‍ത്ത സമ്മേളനത്തില്‍ വായിച്ചതിനും മുഖ്യമന്ത്രിയോട് നന്ദിയുണ്ട്.
ചിന്തന്‍ ശിബിരത്തെ കുറിച്ച് ഇത്രയും പഠിച്ച മറ്റൊരാളുണ്ടാകില്ല. മുഖ്യമന്ത്രിയെ നിവര്‍ത്തി നിര്‍ത്തുന്ന ഊന്നു വടി കേരളത്തിലെ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ആവശ്യമില്ല. ലാവ്‌ലിന്‍ കേസില്‍ നിന്നും സ്വര്‍ണക്കള്ളക്കടത്തു കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബി.ജെ.പി ദേശീയ നേതൃത്വം നല്‍കിയ ഊന്നു വടിയില്‍ പിടിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ നിവര്‍ന്നു നില്‍ക്കുന്നത്.
ആ ഊന്നു വടി യു.ഡി.എഫിനു വേണ്ട. മുന്നണിയുടെ അടിത്തറ വിപുലമാക്കും എന്ന് യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പറയുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര അസ്വസ്ഥത. മുഖ്യമന്ത്രിയുടെ അരക്ഷിത ബോധം ഇപ്പോള്‍ വല്ലാതെ വര്‍ധിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് സംഘടനാപരമായ ദൗര്‍ബല്യങ്ങളുള്ളതു കൊണ്ടാണ് തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.