തിരുവനന്തപുരം:മന്ത്രി ആർ ബിന്ദുവിന് വിരമിച്ച ശേഷം പ്രൊഫസർ പദവി നൽകുന്നതിനുള്ള നീക്കം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് രക്ഷപ്പെടാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രൊഫസർ പദവിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രൊഫസർ ബിന്ദുവെന്ന് ഉപയോഗിച്ചുവെന്നാണ് കേസ്.
മന്ത്രി ആർ ബിന്ദുവിന് വിരമിച്ച ശേഷം പ്രൊഫസർ പദവി നൽകുന്നതിനുള്ള നീക്കം: വിമർശനവുമായി വി ഡി സതീശൻ - കാലിക്കറ്റ് സർവകലാശാല
വിരമിച്ചയാൾക്ക് പ്രൊഫസർ പദവി നൽകാൻ യുജിസി നിബന്ധനങ്ങൾ അനുവദിക്കുമോ എന്ന വിഷയം സർക്കാരും കാലിക്കറ്റ് സർവകലാശാലയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
മന്ത്രി ആർ ബിന്ദുവിന് വിരമിച്ച ശേഷം പ്രൊഫസർ പദവി നൽകുന്നതിനുള്ള നീക്കം: വിമർശനവുമായി വി ഡി സതീശൻ
വിരമിച്ചയാൾക്ക് പ്രൊഫസർ പദവി നൽകാൻ യുജിസി നിബന്ധനങ്ങൾ അനുവദിക്കുകയാണെങ്കിൽ അത് നൽകുന്നതിൽ പ്രതിപക്ഷം എതിർക്കില്ല. സർക്കാരും കാലിക്കറ്റ് സർവകലാശാലയും ഇക്കാര്യം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.