തിരുവനന്തപുരം :സാധാരണക്കാരും പാവപ്പെട്ടവരും ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്ത് വരേണ്യവർഗത്തിനായി സര്‍ക്കാര്‍ കെ.റെയിൽ നിർമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാ പൊതുഗതാഗത പദ്ധതികളെയും വിഴുങ്ങുന്നതാണ് കെ.റെയിൽ.
ഇത് കേരളം പോലൊരു സംസ്ഥാനത്തിന് ആവശ്യമില്ല. രണ്ട് ലക്ഷം കോടിക്കടുത്ത് പദ്ധതിക്ക് ചെലവ് വരും. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പാലും മുട്ടയും ഉൾപ്പെടുത്താൻ പണമില്ലാത്ത സംസ്ഥാനത്താണ് ഇത് നടപ്പാക്കുന്നത്. ഇത് കേരളത്തിന് താങ്ങാൻ കഴിയുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.