തിരുവനന്തപുരം:നിയമസഭയിൽ അപശബ്‌ദമുണ്ടാക്കുന്നവരായി ഭരണപക്ഷ എം.എൽ.എമാർ മാറരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷത്തെ വളരെ മോശമായി അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പലപ്പോഴും ഭരണപക്ഷത്തെ ചില അംഗങ്ങൾ ബഹളമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തെ നിരന്തരം തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപശബ്ദമുണ്ടാക്കുന്നവരായി ഭരണപക്ഷ എം.എൽ.എമാർ മാറരുതെന്ന് വിഡി സതീശന്‍; എല്ലാവർക്കും ബാധകമെന്ന് മുഖ്യമന്ത്രി - pinarayi vijayan
പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തെ നിരന്തരം തടസപ്പെടുത്തുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞത് നിയമസഭയിൽ എല്ലാവർക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അപശബ്ദമുണ്ടാക്കുന്നവരായി ഭരണപക്ഷ എം.എൽ.എമാർ മാറരുതെന്ന് വിഡി സതീശന്‍; എല്ലാവർക്കും ബാധകമെന്ന് മുഖ്യമന്ത്രി
പുതുമുഖമായ അംഗങ്ങൾ പോലും ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുകയാണ്. ഇത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് പറഞ്ഞത് നിയമസഭയിൽ എല്ലാവർക്കും ബാധകമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരസ്‌പര ബഹുമാനം സഭയിൽ ആവശ്യമാണ്. ഇത് എല്ലാവരും ഓർമിക്കണം. സഭ നടപടികളെ കുറിച്ച് ഡെപ്യൂട്ടി സ്‌പീക്കർ പ്രതിപക്ഷ നേതാവിനെ ഓർമിപ്പിച്ചപ്പോൾ തന്നെ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.