കേരളം

kerala

ETV Bharat / state

VD Satheesan Reaction On Solar Case CBI Report കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല, സിബിഐ റിപ്പോര്‍ട്ട് ചതിച്ചവര്‍ക്കുമുള്ള മറുപടി; വിഡി സതീശൻ

Rahul Mamkootathil Against KB Ganesh Kumar : ഉമ്മൻ ചാണ്ടി മരണം വരെ മനസിൽ സൂക്ഷിച്ച രഹസ്യത്തിന്‍റെ ഔദാര്യമാണ് ഗണേഷ് കുമാറിന്‍റെ പൊതുജീവിതമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

VD Satheesan in solar case report  VD Satheesans reaction in solar case cbi report  solar case cbi report  cbi report in solar case  cbi report on solar case  solar case  കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല  സിബിഐ റിപ്പോര്‍ട് ചതിച്ചവര്‍ക്കുമുള്ള മറുപടി  വിഡി സതീശൻ  സോളാർ കേസിൽ ഉമ്മൻ ചാണ്ടി  സോളാർ കേസ്  ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ  ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചനയെന്ന് സിബിഐ  രാഹുൽ മാങ്കൂട്ടത്തിൽ  ഗണേഷ് കുമാറിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  Oommen Chandy  Oommen Chandy solar case
VD Satheesan in solar case report

By ETV Bharat Kerala Team

Published : Sep 10, 2023, 11:03 PM IST

തിരുവനന്തപുരം:സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ രാഷ്‌ട്രീയ എതിരാളികൾ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു(VD Satheesan Reaction On Solar Case CBI Report). ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

സിബിഐ റിപ്പോർട്ട് അടിവരയിടുന്നത് രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും എന്നുമാണ്. ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവർ കണക്ക് പറയേണ്ടി വരുമെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഈ നീചമായ ഗൂഢാലോചന സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സിപിഎമ്മിൻ്റെ ആശിർവാദത്തോടെ നടന്നതാണ്. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. കേരള ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ് ഇത്രയും നീചവും തരംതാണതുമായ ഗൂഢാലോചന എന്നും സതീശൻ കുറ്റപ്പെടുത്തി.

കൂടാതെ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് സിബിഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ടെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പറഞ്ഞ അദ്ദേഹം വേട്ടയാടിയവർ ജനങ്ങളാൽ വെറുക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.

'പത്തനാപുരം പോയാലും കേരളം പോയാലും ഗണേഷ് കുമാറെ ചുമക്കില്ല':ഇതിനിടെ ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്‍റെ വേഷം ഗണേഷ് കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ടെന്നും ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. 'എനിക്കെന്‍റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്‍റെ മകനാണ്' എന്ന് ബാലകൃഷ്‌ണ പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ് കുമാറാണ് എന്ന പുതിയ വെളിപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ല. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്‍റെ ഔദാര്യം തന്നെയാണ് ഗണേഷ് കുമാറിന്‍റെ പൊതുജീവിതമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. ഇടയ്‌ക്കൊക്കെ സർക്കാർ വിമർശനം നടത്തി, യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ് കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് പത്തനാപുരം എംഎൽഎ ആക്കാമെന്ന് യുഡിഎഫ് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കുമെന്നും പത്തനാപുരം പോയാലും കേരളം പോയാലും ഇയാളെ ചുമക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details