തിരുവനന്തപുരം:പ്ലസ് വൺ ഒന്നും രണ്ടും അലോട്ട്മെന്‍റുകള്‍ കഴിയുമ്പോൾ ആകാശത്ത് നിന്ന് സീറ്റുകള്‍ കൊണ്ടുവരുമോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാസായവരുടെയും സീറ്റുകളുടെ എണ്ണവും തമ്മിൽ ഒരു ലക്ഷത്തോളം അന്തരമുണ്ട്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ പ്രതിസന്ധി അതിരൂക്ഷമാണെന്നും വിഡി സതീശൻ സഭയില്‍ പറഞ്ഞു.
'പ്ലസ് വണ്‍ സീറ്റുകള്‍ ആകാശത്ത് നിന്ന് കൊണ്ടുവരുമോ'?, സര്‍ക്കാരിനെതിരെ വിഡി സതീശൻ - പ്ലസ് വൺ അലോട്ട്മെന്‍റ്
മാർജിനൽ സീറ്റ് വർധനയുമായി മുന്നോട്ട് പോയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയില്‍
വിഡി സതീശൻ
പ്ലസ് വൺ സീറ്റുകളുടെ മാർജിനൽ വർധന അപ്രായോഗികമാണെന്നും ഈ അധ്യായന വർഷം അതിന് പരിഹാരം കാണണമെന്നും ഹൈക്കോടതി നിർദേശം നൽകിയതാണ്. മാർജിനൽ സീറ്റ് വർധനയുമായി മുന്നോട്ട് പോയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. വിഷയം ഗൗരവമായി എടുക്കണം. ബാച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷമായുള്ള സ്ഥിതിയാണിത്. സർക്കാർ ഒരു തയ്യാറെടുപ്പും എടുത്തില്ല. ഒരു പഠനവും നടത്തിയില്ലന്നും സതീശൻ കുറ്റപ്പെടുത്തി.