തിരുവനന്തപുരം:സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാണ് ബില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലില്‍ പ്രതിപക്ഷം നിലപാട് മാറ്റിയെന്ന തരത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത് മന്ത്രി പി.രാജീവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല ഭേദഗതി: പ്രതിപക്ഷം നിലപാട് മാറ്റിയെന്ന് പ്രചരിപ്പിച്ചത് മന്ത്രി പി രാജീവ് - വിഡി സതീശൻ
സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഇതില്‍ പ്രതിപക്ഷം നിലപാട് മാറ്റിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത് മന്ത്രി പി.രാജീവാണെന്നും വിശദീകരണം
യുജിസി നോട്ടിഫിക്കേഷനില്‍ കൊണ്ടുവന്ന ലീഗല്‍ ഒബ്ജക്ഷന്‍ നിലനില്‍ക്കില്ലെന്ന് ഒന്നരമണിക്കൂര്‍ മന്ത്രി വാദിക്കുകയും സ്പീക്കര്‍ തടസവാദം തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ വൈകിട്ട് നടന്ന സബ്ജക്‌ട് കമ്മിറ്റിയില്‍ ആ ലീഗല്‍ ഒബ്ജക്ഷന്‍ മന്ത്രി അംഗീകരിച്ചു. സര്‍ക്കാരിനെക്കാള്‍ ഗവര്‍ണറെ എതിര്‍ത്തിട്ടുള്ളത് പ്രതിപക്ഷമാണെന്നും സതീശന്‍ പറഞ്ഞു.
ബില്ലിന് എതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സര്‍വകലാശാല ബില്ലിനെ അടുത്തഘട്ടത്തിലും ശക്തിയായി എതിര്‍ക്കും. ഏത് മന്ത്രിക്കും സഭയില്‍ ആര് സംസാരിക്കുന്നതും തടസപ്പെടുത്തി സംസാരിക്കാമെന്ന വിചിത്രവാദം നിയമ മന്ത്രി ഉന്നയിച്ചു. ഇത് ഭരണഘടനയെ വളച്ചൊടിച്ച് പറയുന്നതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.